കണ്ണൂര്‍:കണ്ണൂരില്‍ കോവിഡ് സെന്ററാക്കാന്‍ ഹോട്ടല്‍ ഏറ്റെടുത്ത് ആസ്റ്റര്‍ മിംസ് ഗ്രൂപ്പ്. നിലവില്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാനാണ് കോവിഡ് ചികിത്സക്കായി പ്രത്യേകം ആശുപത്രി സജ്ജീകരിക്കുന്നത്.
കണ്ണൂര്‍ ജില്ലയില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്നതും കോവിഡ് സെന്ററുകള്‍ നിറയുന്നതുമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആസ്റ്റര്‍ മിംസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ ആശുപത്രി കോവിഡ് രോഗികള്‍ക്ക് വിട്ട് നല്കിയാല് മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും അതുകൊണ്ട് കോവിഡ് സെന്ററിനായി ഹോട്ടല്‍ ഏറ്റെടുത്ത് കോവിഡ് രോഗികള്‍ക്കായി സജ്ജീകരിക്കുകയാണെന്നും ആസ്റ്റര്‍ മിംസ് സി.ഇ.ഒ ഫര്ഹാന് യാസീന്‍ അറിയിച്ചു.