കണ്ണൂരില്‍ നിരീക്ഷണത്തില്‍ ആയിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു


കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു. മാവിലായി സ്വദേശികളായ സൈനികന്‍ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്. താഴെ കായലോട് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പറമ്പായി റോഡിന് സമീപം മതിലില്‍ ഇടിച്ച നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്.

SHARE