പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതിന് ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണന് ഗോപിനാഥിനെ 10 മണിക്കൂറിന് ശേഷം മോചിപ്പിച്ചു. ഇഗോപിനാഥിനെ പൊലീസ് ഉത്തര്‍ പ്രദേശ് അതിര്ത്തികടത്തിവിടുമെന്നാണ് വ്യക്തമാകുന്നത്.
കണ്ണന് ഗോപിനാഥിനെ ആഗ്രയില്‍ വച്ചാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. അലിഗഡില്‍ പ്രവേശിക്കരുതെന്ന മജിസ്ട്രേറ്റ് ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 13ന് മുംബൈയിലെ മറൈന്‍ െ്രെഡവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കണ്ണനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തും സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന് ഗോപിനാഥന് ഉന്നയിക്കുന്നത്.