‘തുടങ്ങിയിട്ടേയുള്ളൂ അമിത് ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ’; പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി പൊലീസ്

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യാന്‍ മുംബൈയിലെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പൊലിസ് സ്‌റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതോടെ കണ്ണന്‍ ഗോപിനാഥനെ പൊലീസ് വിട്ടയച്ചത്. മുംബൈ മറൈന്‍ െ്രെഡവില്‍ നടക്കാനിരുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.

തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ അകമ്പടിയായി അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. പുറത്തിറങ്ങിയ ഉടനെ തന്നെ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.’തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ’ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ച് നടത്താനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള ഫോട്ടോയ്ക്ക് കുറിപ്പായി, ‘പുറത്തിറങ്ങൂ നിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തിരിച്ചുപിടിക്കൂ! അല്ലെങ്കില്‍ ഇതെന്നേക്കുമായി ഇല്ലാതാവും’ എന്ന കുറിപ്പും അദ്ദേഹം നല്‍കിയിരുന്നു.

SHARE