ചര്‍ച്ചയ്ക്ക് തയ്യാര്‍; അമിത് ഷാക്ക് മറുപടിയുമായി കണ്ണന്‍ ഗോപിനാഥന്‍

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ചര്‍ച്ചയ്ക്കും കൂടുക്കാഴ്ചയ്ക്കും തനിക്ക് താത്പര്യമുണ്ടെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചുവെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

പ്രിയ ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎയുമായി ബന്ധപ്പെട്ട് ആരുമായും സംവാദത്തിന് തയ്യാറാണെന്ന താങ്കളുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. വിഷയത്തില്‍ ചര്‍ച്ചയ്ക്കായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ഷായുടെ ഓഫീസിനോട് അപേക്ഷിക്കുന്നു.കണ്ണന്‍ ഗോപിനാഥന്‍ കുറിച്ചു.ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു പൗരത്വനിയമ ഭേദഗതിയുമായി സംബന്ധിച്ച് ആരുമായും വ്യക്തിപരമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞത്.

SHARE