‘നിർത്തുന്നു, ഈ നശിച്ച ലോകത്തോട് എന്നന്നേക്കുമായി വിട’; ആരാധകരെ ആശങ്കയിലാക്കി നടി

രാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി കന്നട നടിയും ബി​ഗ് ബോസ് താരവുമായിരുന്നു ജയശ്രീ രാമയ്യ. കഴിഞ്ഞ ദിവസം നടി ഫെയ്സ്ബുക്കിൽ പങ്കുവച്ച വാചകങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ‘ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…’ എന്നായിരുന്നു കുറിപ്പ്.  ഇത് വെെറലായതോടെ ആശങ്കകൾ പങ്കുവച്ച് ഒട്ടനവധി പേർ രം​ഗത്തെത്തി. 

ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നും ഉടൻ തന്നെ വെെദ്യസഹായം നൽകണമെന്നുമാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടത്. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും ഉടൻ തന്നെ ജയശ്രീയുടെ വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവം ചർച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.

ജയശ്രീയുടെ സുഹൃത്തായ നടി അശ്വതി ഷെട്ടി സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരുന്നു. ”ജയശ്രീ വിഷാദവുമായി  കുറച്ചുകാലങ്ങളായി പോരാടുകയാണ്. കുടുംബ പ്രശ്നങ്ങളുമുണ്ട്. കോവിഡ് വന്നതോടെ സിനിമകളും  കുറഞ്ഞു. ഇടയ്ക്കിടെ  ഫോൺ നമ്പർ മാറ്റുന്നത് കൊണ്ട് ഇപ്പോൾ ജയശ്രീ എവിടെയുണ്ടെന്ന് അറിയാൻ എളുപ്പമായിരുന്നില്ല.

SHARE