ജനപ്രിയ കന്നഡ കോമഡി നടന് ബുള്ളറ്റ് പ്രകാശ് അന്തരിച്ചു.ഐതലക്കടി, ആര്യന് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ 44 കാരന്റെ നിര്യാണം കന്നഡ ചലച്ചിത്രമേഖലയില്‍ വലിയ നഷ്ടമാണ് വരുത്തിയത്.
കരള്‍ ഗാസ്ട്രോ അസുഖങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നടനെ ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്ന് വൈകി മരിണപ്പെടുകയായിരുന്നു.
അസുഖത്തെ തുടര്‍ന്ന് പെട്ടെന്ന് 35 കിലോഗ്രാം നഷ്ടപ്പെട്ടത് ധാരാളം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. മൂന്ന് മാസത്തോളമായി സിനിമ നി്ന്നും വിട്ടുനില്‍ക്കുകയായിരുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനോടുള്ള നടന്റെ പ്രിയമാണ് ബുള്ളറ്റ് പ്രകാശ് എന്ന പേരിലെത്തിച്ചത്. മുന്നൂറിലധികം ചിത്രങ്ങളുടെ ഭാഗമായിരുന്ന അദ്ദേഹം അടുത്തിടെ കന്നഡയില്‍ രണ്ട് പ്രോജക്ടുകളില്‍ ഒപ്പുവെച്ചിരുന്നു.