മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം; പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്ന് സ്വര്‍ണക്കടത്ത് കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സ്പ്രിന്‍ഗ്ലര്‍ വിവാദത്തില്‍ സെക്ട്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ നേരത്തെ സിപിഐ ആവശ്യപ്പെട്ടിരുന്നു.
പല നിയമനങ്ങളിലും വിവാദം നിലനില്‍ക്കുന്നുണ്ട്. ഏതുതരം അന്വേഷണത്തേയും സ്വാഗതം ചെയ്യും, കാനം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഇഎംഎസിന്റെ പുസ്തകം വായിച്ച് കാനം പിണറായിക്ക് മറുപടിയും നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സിപിഐയെ വിമര്‍ശിച്ചത് ശരിയായില്ല. 1965 ചരിത്രം കൊടിയേരി ഒന്നുകൂടി വായിക്കുന്നത് നന്നാവുമെന്നും കാനം പരിഹസിച്ചു.