കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് സഹോദരന്‍

മലപ്പുറം: കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചതനയെന്ന് സഹോദരന്‍ ഭരത്ഭൂഷണ്‍. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണെന്നും സഹോദരന്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭരത് ഭൂഷണ്‍. ഇന്ന് പുലര്‍ച്ചയോടെയാണ് രണ്ടു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ശബ്ദ രേഖ കൈവശമുണ്ട്. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സഹോദരന്‍ പറഞ്ഞു.

ഡിസംബര്‍ 24ന് കനകദുര്‍ഗ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം ഇന്നു പുലര്‍ച്ചെയാണ് യുവതികള്‍ മലചവിട്ടിയത്.

SHARE