കമാല്‍ എം മാക്കിയില്‍ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു

വ്യാപാരപ്രമുഖനും ഇടതുമുന്നണി സഹയാത്രികനുമായ കമാൽ എം. മാക്കിയിൽ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലിഷിഹാബ് തങ്ങളാണ് അംഗത്വം നല്‍കിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എംപി , ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗജഅ മജീദ് സാഹിബ് , ആലപ്പുഴ ജില്ലാ സെക്രട്ടറി ബിഎ ഗഫൂര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗം നജ്മല്‍ ബാബു, ആരിഫുദ്ദീന്‍ പുന്നപ്ര എന്നിവര്‍ പങ്കെടുത്തു.

ശനിയാഴ്ച നടന്ന ആലപ്പുഴ പാര്‍ലമെന്റ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കമാല്‍ പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. ലോക്‌സഭ െതരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിന് പ്രവര്‍ത്തിക്കുമെന്ന് കമാല്‍ എം. മാക്കിയില്‍ യോഗത്തില്‍ പ്രഖ്യാപിക്കുകയും ഉണ്ടായി. എല്‍.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കണ്‍വീനര്‍കൂടിയായിരുന്നു കമാല്‍.

SHARE