ഹിന്ദി ഭാഷ ഡയപ്പര്‍ ധരിച്ച ശിശു മാത്രമെന്ന് കമല്‍ഹാസന്‍


ചെന്നൈ: ഹിന്ദി ഏകഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. തമിഴ് ഉള്‍പ്പെടെയുള്ള മറ്റു ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ഡയപ്പര്‍ ധരിച്ച ശിശു മാത്രമാണെന്നു കമല്‍ ഹാസന്‍ പറഞ്ഞു. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ഇളയതാണു ഹിന്ദി. ഹിന്ദിവിരോധം കൊണ്ടല്ല ഇതു പറയുന്നത്. പ്രായംകുറഞ്ഞവരെ കരുതലോടെ കൊണ്ടു നടക്കേണ്ടതുണ്ട്.

എന്നാല്‍, അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ഹിന്ദി ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ കമല്‍ ഹാസന്‍ ശക്തമായി രംഗത്തുവന്നിരുന്നു.

SHARE