കളന്‍തോട് എം.ഇ.എസ് കോളജില്‍ നിന്ന് മണാലിയിലേക്ക് ടൂര്‍ പോയ വാഹനം അപകടത്തില്‍ പെട്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മുക്കം: കളന്‍തോട് എം.ഇ.എസ് കോളജില്‍ നിന്ന് മണാലിയിലേക്ക് ഉല്ലാസ യാത്ര പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍ പെട്ടു. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ബില്‍സാപൂരില്‍ മണാലി-ഛണ്ഡീഗഢ് ദേശീയപാതയിലെ ഗംഭീര്‍ പാലത്തിനടുത്തുവെച്ചാണ് ബസ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മണാലിയിലുള്ള മുക്കം സ്വദേശി മേജര്‍ റിനൂപ് അവര്‍ക്കു വേണ്ടതായ പ്രാഥമിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.