മരണത്തെ മുന്നില്‍ക്കണ്ട് ഒരു മണിക്കൂര്‍; ലിഫ്റ്റില്‍ കുടുങ്ങി ബോധരഹിതയായി കോവിഡ് വാര്‍ഡിലെ നേഴ്‌സ്

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അലാം മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ലിഫ്റ്റില്‍ കുടുങ്ങിയ നഴ്‌സിംഗ് അസിസ്റ്റന്റ് പറഞ്ഞു.

ലിഫ്റ്റില്‍ താന്‍ ബോധരഹിതയായെന്നും ഏകദേശം ഒരു മണിക്കൂറിന് ശേഷം അടുത്ത ഷിഫ്റ്റില്‍ വന്നവരാണ് രക്ഷപ്പെടുത്തിയതെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് വ്യക്തമാക്കി. പി.പി.ഇ കിറ്റ് ഇട്ടിരുന്നതിനാല്‍ പന്ത്രണ്ട് മണിക്ക് ജോലിക്കെത്തിയ ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ല. ഇവരെ കോവിഡ് പരിശോധനക്കായി സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SHARE