കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: കനത്ത മഴയില്‍ കക്കയം മണ്ണനാല്‍ എസ്റ്റേറ്റിന്റെ മുകള്‍ഭാഗത്തായി ഉരുള്‍പൊട്ടലു്ണ്ടായി. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടം. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒമ്പത് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉരുള്‍പൊട്ടലില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .കക്കയം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി തകരാറിലായിരിക്കുകയാണ്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകര്‍ന്നിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി ഏറെ വൈകിട്ടും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അപകട ഭീഷണി നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 66 mm മഴ രേഖപ്പെടുത്തി.

SHARE