പീഡിപ്പിക്കാന്‍ ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്ന് പണം വാങ്ങി; ഭാര്യയുടെ മൊഴി ഞെട്ടിക്കുന്നത്

കഠിനംകുളത്ത് ഭാര്യയെ പീഡിപ്പിക്കുന്നതിന് ഭര്‍ത്താവ് പണം വാങ്ങിയതായി സംശയം. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നതു കണ്ടതായാണ് യുവതിയുടെ മൊഴി. രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു.

കേസില്‍ ഭര്‍ത്താവും നാല് സുഹൃത്തുക്കളും പിടിയിലായി. മദ്യം നല്‍കിയും മര്‍ദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്ന് യുവതി വ്യക്തമാക്കിയിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭര്‍ത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറോളം ഉപദ്രവിച്ചിരുന്നു.

SHARE