കടകംപള്ളി സര്‍വീസ് ബാങ്കില്‍ കള്ളപ്പണ ആരോപണം: ആണാണെങ്കില്‍ തെളിയിക്കാന്‍; സുരേന്ദ്രനെ വെല്ലുവിളിച്ച് ബാങ്ക് പ്രസിഡന്റ്

കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് കെ സുരേന്ദ്രന്റെ ആരോപണത്തെ വെല്ലുവിളിച്ച് ബാങ്ക് പ്രസിഡന്റ് രംഗത്ത്. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ബാങ്കിലുള്ള കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റേയും ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായെന്നുമായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍രെ ആരോപണം.

എന്നാല്‍ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ കനത്ത വെല്ലുവിളിയുമായാണ് കടകംപള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദീപക് എസ്പി രംഗത്ത് വന്നിരിക്കുന്നത്. ബാങ്കില്‍ കള്ളപ്പണം ഉണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സുരേന്ദ്രനെ വെല്ലുവിളിക്കുകയാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഏതെങ്കിലും വ്യക്തിയുടെ കള്ളപ്പണം ഉണ്ടങ്കില്‍ അതു കണ്ടെത്താന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി ആണായി പിറന്നവനെങ്കില്‍ താങ്കള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ദീപക് വ്യക്തമാക്കി.
ആരോപണത്തിന് ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് ബാങ്ക് പ്രസിഡന്റ് ദീപക്ക് സുരേന്ദ്രനെ വെല്ലുവിളിച്ചത്

SHARE