എസ്ഡിപിഐ കൊലപ്പെടുത്തിയാല്‍ ഇസ്‌ലാമിക തീവ്രവാദികള്‍; ആര്‍എസ്എസിനെ കുറിച്ച് മിണ്ടാതെ ധനരാജിനെ അനുസ്മരിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ രക്തസാക്ഷി ദിനത്തില്‍ കൊന്നതാരെന്ന് പറയാതെ സിപിഎം നേതാക്കളുടെ അനുസ്മരണം. എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തില്‍ കൊലപാതകികളെ ഇസ്‌ലാമിന്റെ പേരില്‍ ചാര്‍ത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കമുള്ള സിപിഎം നേതാക്കളുടെ പോസ്റ്റുകളിലൊന്നും ധനരാജിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിനെ കുറിച്ച് മിണ്ടാട്ടമില്ല. 2016ലാണ് ധനരാജിനെ കണ്ണൂരിലെ വീട്ടില്‍ വെച്ച് ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.

അഭിമന്യുവിനെ ഇസ്‌ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്നായിരുന്നു കടകംപള്ളിയുടെ നിലപാട്. ഈ പ്രയോഗം വിവാദമായെങ്കിലും തിരുത്താന്‍ തയ്യാറില്ലെന്നായിരുന്നു കടകംപള്ളി പറഞ്ഞത്. തീവ്രവാദികളെ മതത്തിന്റെ പേര് ചേര്‍ത്ത് തന്നെ വിളിക്കുമെന്നായിരുന്നു കടകംപള്ളിയെ ന്യായീകരിച്ച് രംഗത്ത് വന്ന സിപിഎം പ്രവര്‍ത്തകരുടെ ന്യായം. എന്നാല്‍ ആര്‍എസ്എസുകാര്‍ കൊലയാളികളാവുമ്പോള്‍ അവരെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത കടകംപള്ളി സുരേന്ദ്രന്‍ തന്റെ സംഘപരിവാര്‍ വിധേയത്വം ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്.

SHARE