കെ.സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മജിസ്‌ട്രേറ്റാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുപോകുകയാണ്.

നിലക്കലിലെത്തിയ സുരേന്ദ്രനെ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സുരേന്ദ്രനോട് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മടങ്ങില്ലെന്ന് അറിയിച്ചതോടെയാണ് അറസ്റ്റുണ്ടായത്.

എന്നാല്‍ സുരക്ഷാപ്രശ്‌നമുള്ളതിനാല്‍ യാതൊരു കാരണവശാലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിന് ശേഷം സുരേന്ദ്രനേയും കൂടെയുള്ളവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

SHARE