രാഹുല്‍ വയനാട്ടില്‍; പിണറായിക്ക് മറുപടിയുമായി കെ സുധാകരന്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഞങ്ങളുടെയും ആഗ്രഹം. ഇടതുപക്ഷം എണ്ണാന്‍ പോലും തികയാത്ത പാര്‍ട്ടിയാണ്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ പിന്തുണയെക്കുറിച്ച് ആശങ്കയില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശം നല്‍കുമെന്നും മത്സരം പ്രതീകാത്മകമാണെങ്കില്‍ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നുമായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്.

SHARE