ബി.ജെ.പി സമരം കാപട്യം; ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം: കെ. സുധാകരന്‍

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയുടെ സമരം കാപട്യമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്‍. ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. അത് ചെയ്യാതെ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. നിലക്കലില്‍ പത്തനംതിട്ട ഡി.സി.സി നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ. സുധാകരന്‍.

കോണ്‍ഗ്രസ് സമാധാനപരമായ സമരവുമായി മുന്നോട്ട് പോകും. സമരത്തിന്റെ അനുവാര്യത എ.ഐ.സി.സി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡണ്ടും ഡല്‍ഹിക്ക് പോകും. കേരളത്തിന്റെ പ്രത്യേക സാഹചര്യം നേതൃത്വത്തിന് അറിയില്ല. അത് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE