‘സ്വയം അങ്ങ് വിളിച്ചാല്‍ മതി’ : മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിന് കെ സുധാകരന്റെ മറുപടി

കണ്ണൂര്‍: കോണ്‍ഗ്രസുകാര്‍ക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിനാണ് സുധാകരന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്നത്. ഒരു തെരുവ് ഗുണ്ടയില്‍ നിന്നേ ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകൂ. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയനുള്ളത്’ – കെ സുധാകരന്‍ തിരിച്ചടിച്ചു.

SHARE