കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനുള്ള തിരിച്ചടി: കെ. മുരളീധരൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്നതാണെന്ന് വടകര സ്ഥാനാർത്ഥി കെ. മുരളീധരൻ. കേരളത്തിലെങ്ങും യു.ഡി.എഫ് തരംഗമാണുള്ളത്. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടത് ഐക്യമുന്നണിക്ക് ഗുണകരമായി. ഭൂരിപക്ഷ സമുദായം ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. ശബരിമലയിൽ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരം വാശിയോടെ എടുത്ത തീരുമാനത്തിന് ജനങ്ങൾ തിരിച്ചടി നൽകി. വടകരയിൽ സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ പാർട്ടിലൈൻ നോക്കാതെ വോട്ട് ചെയ്തതാണ് തന്റെ വിജയത്തിന് കാരണമായതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.