പരിധി വിട്ടാല്‍ ഗവര്‍ണറെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍. ഗവര്‍ണര്‍ പരിധി വിട്ടാല്‍ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. നിയമസഭ ഐകകണ്‌ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്ന ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്നാണ് വടകര എംപി പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചു.

നിയമസഭ ഐകകണ്‌ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

SHARE