‘പിണറായിക്ക് എവിടുന്നാണ് ഈ മക്കുണനെ കിട്ടിയത്’; ലോക്‌നാഥ് ബഹ്‌റക്കെതിരെ കടുത്തവിമര്‍ശനവുമായി മുരളീധരന്‍

കൊച്ചി: മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എം.പി. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മക്കുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ പരാമര്‍ശം.

മാനമില്ലാത്ത ബഹ്‌റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. പിഎസ്‌സി കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. പുതിയ ഗവര്‍ണര്‍ നിയമനത്തെ പറ്റിയും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവര്‍ണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.