‘ചന്ദ്രശേഖരന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ 51 വെട്ടുകള്‍ക്ക് കഴിഞ്ഞില്ല’; ടിപിയുടെ വീട് സന്ദര്‍ശിച്ച് കെ.മുരളീധരന്‍ എംപി

വടകര: സിപിഎം വെട്ടിക്കൊന്ന ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് കെ.മുരളീധരന്‍ എംപി. ഇന്ന് ടിപി കൊല്ലപ്പെട്ടിട്ട് എട്ടുവര്‍ഷം തികയുന്ന ദിവസമാണ്. ടിപിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്‍ ചന്ദ്രശേഖരന്റെ വീടും സന്ദര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകം നടന്ന ദിനമാണ് ഇന്ന്.

പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച സഖാവിന്റെ ജീവന്‍ സഖാക്കള്‍ ഇല്ലാതാക്കിയ ദിവസം.
ചന്ദ്രശേഖരന്റെ മുഖത്തേറ്റത് 51 വെട്ടുകളാണ്.
പക്ഷേ ഇവിടെയും തോറ്റത് സി.പി.എമ്മാണ്. ചന്ദ്രശേഖരന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ 51 വെട്ടുകള്‍ക്ക് കഴിഞ്ഞില്ല.
ടി.പി യുടെ ധീരമായ ഓര്‍മ്മകള്‍ പോലും സിപിഎമ്മിനെ ഭയപ്പെടുത്തി കൊണ്ടേയിരിക്കും.
മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളത്തിന് ഒരിക്കലും പൊറുക്കാനാവാത്ത സംഭവമാണ് ടി.പിയുടെ വധം.
കേരളത്തിലെ നട്ടെല്ല് വളയ്ക്കാത്ത കമ്മ്യൂണിസ്‌റ് നിലപാടിന്റെ പേരാണ് ടി.പി. ചന്ദ്രശേഖരന്‍.

ഇന്ന് ടി.പി.#ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
ടി.പിയുടെ അനശ്വരമായ,,
ധീരമായ,,
ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.