മുകേഷ് എം. എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണം: കെ. മുരളീധരന്‍

തിരുവനന്തപുരം: ‘മീ ടു’ കാമ്പയിനില്‍ ആരോപണവിധേയനായ എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍. പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നതിന് തുല്യമാണ്. ഒരേ പന്തിയില്‍ രണ്ട് തരം വിളമ്പല്‍ ശരിയല്ല. മുകേഷിനെതിരായ കേസും പി.കെ.ശ്രീമതിയും മന്ത്രി ബാലനുമടങ്ങിയ കമ്മിഷനാണോ അന്വേഷിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.