പൊലീസില്‍ വയറ്റാട്ടി തസ്തിക ഉണ്ടോയെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് കെ.മുരളീധരന്‍ ്‌നോട്ടീസ് നല്‍കി.

എ.ഡി.ജി.പി യുടെ മകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് ഇതു വരെ തയാറായിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അതേസമയം, ഒരു സ്ത്രീയില്‍ നിന്നു അടികൊണ്ട െ്രെഡവര്‍ക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ് എടുക്കുകയും ചെയ്തു. പൊലീസില്‍ വയറ്റാട്ടി തസ്തിക ഉണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.

335 പേരെ സുരക്ഷാ ചുമതലകള്‍ക്കായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദാസ്യപ്പണി ഉദ്യോഗസ്ഥരുടെ ചുമതല അല്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു. അങ്ങനെ നിയോഗിക്കാന്‍ അധികാരവും ഇല്ല, ഉയര്‍ന്നു വന്നത് ഗൗരവകരമായ സംഭവമെന്നും നിജ സ്ഥിതി അന്വേഷിച്ചു നടപടി എടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.