കെ. മുരളീധരന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: കെ. മുരളീധരന്‍ എംപിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് എക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചെക്യാട് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ വിവാഹത്തില്‍ മുരളീധരന്‍ പങ്കെടുത്തു എന്നാരോപിച്ച് സിപിഎം അദ്ദേഹത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. ആരോപണവുമായി സിപിഎം രംഗത്ത് വന്നതോടെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം മുരളീധരന്‍ ക്വാറന്റീനില്‍ പോവുകയായിരുന്നു.

വിദ്വേഷപ്രചാരണത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുരളീധരന്‍ പ്രതികരിച്ചത്. വിവാഹ ദിവസം പങ്കെടുത്ത വ്യക്തിയില്‍ നിന്നാണ് വരന് കോവിഡ് ബാധിച്ചത്. എന്നാല്‍ മുരളീധരന്‍ പങ്കെടുത്തത് വിവാഹത്തിന് തലേദിവസമാണ്. രാഷ്ട്രീയ ക്വാറന്റീന്‍ വിധിച്ച് നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

SHARE