ഗവര്‍ണര്‍ സര്‍ സി.പിയുടെ ചരിത്രം ഓര്‍ക്കണം; കെ.മുരളീധരന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍ സി.പിയുടെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ.മുരളീധരന്‍ എം.പി. സര്‍ സിപിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. അര മൂക്കുമായി സര്‍ സി.പി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം. അധികം കയറി വിലസരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പറയണം. പറയേണ്ട സമയത്ത് അത് പറഞ്ഞില്ലെങ്കില്‍ കാര്യമില്ല. ഒ. രാജഗോപാലിന്റെ നട്ടെല്ലെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നടത്തുന്ന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

SHARE