മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ല: കെ.മുരളീധരന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍. ലീഗിന് മുമ്പും മൂന്ന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി തീരുമാനിക്കും. ഫെബ്രുവരി 25നകം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കുറിച്ച് തീരുമാനമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജനമഹായാത്രയുടെ കാര്യങ്ങള്‍ തങ്ങളുമായി ചര്‍ച്ച ചെയ്യാനാണ് എത്തിയതെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് നടക്കുന്നുണ്ട്.

SHARE