‘ഉള്ളിയുടെ തൊലി ഇനിയും അവര്‍ തന്നെ പൊളിച്ചോളും’- കെ. സുരേന്ദ്രനെ രൂക്ഷമായി ട്രോളി കെ.മുരളീധരന്‍

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും കെ മുരളീധരന്‍ പരിഹസിച്ചു.

മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്നാണ് മുരളീധരന്‍ ചോദിക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പരിഹസിക്കുന്നു.

കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതായി ഇന്ന് രാവിലെയാണ് പ്രഖ്യാപനം വന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതൃയോഗം ദില്ലിയില്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനം നടന്നത്.

SHARE