ഇടതുമുന്നണി പ്രവേശം: കെ.എം മാണിയുടെ പ്രതികരണം

തിരുവനന്തപുരം: കേരളകോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. ഇടതു മുന്നണി പ്രവേശനത്തിന് കേരള കോണ്‍ഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മാണി പ്രതികരിച്ചു.

ഇതുസംബന്ധിച്ച് സി.പി.എം-സി.പി.ഐ ചര്‍ച്ച നടത്തിയത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയിലേക്കുള്ള തങ്ങളുടെ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന സി.പി.ഐക്കു കേരളത്തില്‍ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ ഒറ്റക്കു മത്സരിക്കാന്‍ സാധിക്കുമോയെന്നും മാണി ചോദിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തന്നെ കണ്ടിരുന്നു. തിരുവനന്തപുരത്ത് നേരിട്ടു വന്നാണ് അദ്ദേഹം തന്നോട് വോട്ട് ചോദിച്ചതെന്നും കെ.എം മാണി പറഞ്ഞു.

SHARE