മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് കെ. അബൂബക്കര്‍ മൗലവി അന്തരിച്ചു

കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന മുസ് ലിം ലീഗ് നേതാക്കളില്‍ ഒരാളായിരുന്ന കെ.അബൂബക്കര്‍ മൗലവി അന്തരിച്ചു. 78 വയസ്സായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട്, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ചാത്തമംഗലം മഹല്ല് പ്രസിഡണ്ട്, ഖത്വീബ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പര്‍, ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ഭാര്യ: നഫീസ കോഴിമണ്ണില്‍, മക്കള്‍ അഷ്‌റഫ് ( എഞ്ചിനിയര്‍ കെ.എസ്.ഇ.ബി), ശരീഫ, ഷറഫുന്നിസ (ജില്ലാ പഞ്ചായത്ത് മെമ്പര്‍), നജ്മുന്നിസ. മരുമക്കള്‍ മൊയ്തീന്‍കോയ (സെക്രട്ടറി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ്), അഷ്‌റഫ് കിഴക്കോത്ത് (എം.എസ്.എസ് ജില്ലാ സെക്രട്ടറി), ഗഫൂര്‍ കെ.കെ (ഖത്തര്‍),സറീന.

SHARE