സിന്ധ്യ വീണ്ടും കോണ്‍ഗ്രസിലേക്കോ; ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വിറ്റര്‍ പ്രൊഫൈല്‍ നിന്നും ബിജെപിയെ വെട്ടി വിമത നേതാവ്

ഭോപാല്‍: മൂന്ന് മാസം മുമ്പാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ കോളിക്കങ്ങള്‍ സൃഷ്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയത്. 15 മാസം മാത്രം പ്രായമുണ്ടായിരുന്ന കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ സിന്ധ്യ വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതായ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ ദിവസം സിന്ധ്യയുടെ അടുത്ത അനുയായി ബി.ജെ.പി വിട്ടിരുന്നു. സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ട എം.എല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാനാധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ സത്യന്ദ്ര, സിന്ധ്യ ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നും ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് ആക്കം കൂട്ടിന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിന്നും പുറത്തുവരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബിജെപി എന്ന വാക്ക് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപിക്ക് പകരം പൊതുസേവനം എന്നാണ് പ്രൊഫൈലില്‍ എഴുതിചേര്‍ത്തിട്ടുള്ളത്. എന്നാല്‍ ട്വിറ്റര്‍ പ്രൊഫൈലില്‍ ബിജെപിയെ പരാമര്‍ശിക്കായതോടെ ട്വിറ്ററില്‍ ജ്യോതിരാദിത്യ സിന്ധ്യ ട്രന്റായിരിക്കുകയാണ്.

https://twitter.com/faheemaazmi/status/1269163043814027264

നേരത്തെ കോണ്‍ഗ്രസില്‍ നിന്നും പോകുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ത്‌ന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ഗ്രസ് എന്ന വാക്ക് സിന്ധ്യ നീക്കം ചെയ്തിരുന്നു.