“ഹാഫ് കൊറോണ”; കോവിഡ് കാലത്തെ വംശീയ അധിക്ഷേപത്തിനെതിരെ ജ്വാല ഗുട്ട

കൊറോണ വൈറസ് വ്യാപനം ലോകത്തെയാകെ ഭീഷണിയിലാക്കിയിരിക്കുന്ന കാലഘട്ടത്തിലും വംശീയ അധിക്ഷേപവുമായി ഇറങ്ങുന്നവരെ അപലപിച്ച് എയ്സ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തനിക്കതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന വംശീയ അധിക്ഷേപത്തിനെതിരെയാണ് പ്രശസ്ത ബാഡ്മിന്റണ്‍ താരവും മിക്സഡ്, വനിതാ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരവുമായ ജ്വാല ഗുട്ട പ്രതികരിച്ചത്.

വടക്കുകിഴക്കന്‍ ജനതയ്ക്കെതിരെ രാജ്യത്ത് നടക്കുന്ന വംശീയ നടപടികളെ അപലപിച്ചാണ് താരം രംഗത്തെത്തിയത്. വടക്കുകിഴക്കന്‍ സ്വദേശി ആയ കാരണത്താല്‍ പെണ്‍കുട്ടിയെ ചിലര്‍ തുപ്പുന്നത് സോഷ്യല്‍ മീഡിയയില്‍ കണ്ടത് എന്നെ അസ്വസ്ഥനാക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായ തനിക്കും അധിക്ഷേപം നേരിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

കൊറോണ വൈറസ് സംഭവങ്ങള്‍ക്ക് ശേഷം ആളുകള്‍ തന്നെ ട്വിറ്ററില്‍ ഹാഫ് കൊറോണ എന്ന് വിളിക്കാന്‍ തുടങ്ങിതായും താരം പറഞ്ഞു. അമ്മ ചൈനക്കാരിയായത് കാരണം തന്നെ ഹാഫ് കൊറോണ’ എന്ന് വിളിച്ചതായി പ്രശസ്ത അത്ലറ്റ് വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങളോട് പ്രതികരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് തോന്നുന്നത് ഞാന്‍ എഴുതുന്നു. എന്റെ ധാരണയില്‍ ചിലപ്പോള്‍ എനിക്ക് തെറ്റുപറ്റിയേക്കാം, ചൈനക്കാരിയായ യെലന്റെയും ആന്ധ്രാ സ്വദേശി ക്രാന്തിഗുട്ടയുടെയും മകളായ ജ്വാല ഗുട്ട പറഞ്ഞു.

ലോകമെമ്പാടുമായി 80,000ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച കോവിഡ് -19 മഹാമാര ആഗോള പ്രതിസന്ധിയാകുന്നതിന് മുമ്പ് ചൈനയിലെ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചത്. അതിനുശേഷം, ചൈനീസ് ജനതയ്ക്കെതിരെ ധാരാളം വിദ്വേഷകരമായ അധിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. ഇത് ഇന്ത്യയിലെ വടക്കുകിഴക്കന്‍ ജനതക്കെതിരെ രാജ്യത്ത് ഉപദ്രവത്തിനും വിവേചനത്തിനും കാരണമായിട്ടുണ്ട്. ഇതിനെതിരെ മാധ്യമങ്ങളോട് പ്രതിഷേധിക്കുകയായിരുന്നു താരം.

ആന്ധ്രാ സ്വദേശി ക്രാന്തിഗുട്ടയുടെയും യെലന്റെയും മകളായി 1983ല്‍ മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് ജ്വാലയുടെ ജനനം. ഗാന്ധിയനായിരുന്ന മുത്തശ്ശനോടൊപ്പം ഇന്ത്യയില്‍ എത്തിയതായിരുന്നു അമ്മ യെലന്‍. അവര്‍ ഗാന്ധിജിയുടെ ആത്മകഥ ചൈനീസിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. പ്രസിദ്ധ ബാഡ്മ്ന്റ്‌റണ്‍ താരം ചേതന്‍ ആനന്ദ്‌നെയാണ് ഗുട്ട വിവാഹം ചെയ്തിരുന്നത്. 2011ല്‍ വിവാഹമോചിതരായി. നിലവില്‍ തെന്നിന്ത്യന്‍ താരം രാക്ഷസന്‍ ഫെയിം നടന്‍ വിഷ്ണു വിശാലുമായി അടുപ്പത്തിലാണ് ജ്വാല ഗുട്ട.