രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്തു. അഭിപ്രായം ചോദിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കത്തിനാണ് മറുപടി. ദീപക് മിശ്ര കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ഗൊഗോയ്.

ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ ഒരാളാണ് ഗൊഗോയ്. കീഴ്‌വഴക്കത്തിന് വിരുദ്ധമായി സുപ്രധാന കേസുകള്‍ ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിന് നല്‍കുന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എം. ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരയായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്.

SHARE