ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി പ്രഖ്യാപനം ഇന്ന്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി ഇന്ന് വിധിപ്രഖ്യാപിക്കുക.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. മാധ്യമപ്രവര്‍ത്തന്‍ ബി.എസ് ലോണ്‍, സാമൂഹ്യപ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയത്.
സി.ബി.ഐ ജഡ്ജിയായിരുന്ന ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടത് ജസ്റ്റിസ് ലോയയായിരുന്നു.

SHARE