‘ബീഫിന്റേയും തൊപ്പിവെച്ചതിന്റേയും പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു’; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ

ഇടുക്കി: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മതധ്രുവീകരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഭരണകൂടവും മാധ്യമങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ.

രാജ്യത്തുണ്ടാവുന്ന അതിക്രമങ്ങളെ തള്ളിപ്പറയാന്‍ ബിജെപി തയ്യാറാകുന്നില്ല. ബീഫീന്റെയും തൊപ്പിവെച്ചതിന്റെയും പേരില്‍ ആളുകളെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സത്രീകളെ ചെരുപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്നു. ഇതിനെ തള്ളിപ്പറയാന്‍ സര്‍ക്കാരും ബിജെപിയും തയ്യാറാവണം. അങ്ങനെ ചെയ്യാത്തതാണ് പ്രശ്‌നം. ഇത്തരം അക്രമങ്ങള്‍ക്കെതിരായ നിയുക്ത ബിജെപി എംപി ഗൗതം ഗംഭീറിന്റെ പ്രതികരണത്തെ പോലും നേതാക്കള്‍ തള്ളിപ്പറയുകയാണെന്നും കമാല്‍ പാഷ പറഞ്ഞു

SHARE