ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ എബിവിപി ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ച് ഭീകരത സൃഷ്ടിട്ടിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ അര്‍ദ്ധരാത്രിയില്‍ തന്നെ ഒത്തുകൂടി പ്രതിഷേധിച്ചു. വിയോജിക്കുന്നവരുടെ ശബ്ദം ഭരണകൂടം അടിച്ചമര്ത്തുന്നുവെന്നാരോപിച്ചാണ് അര്‍ധരാത്രിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്. സര്‍ക്കാറിന്റെ മൗനാനുവാദത്തില്‍ ആര്‍എസ്എസാണ് ആക്രമണത്തിന് പിന്നിലെന്നും ഡല്‍ഹി പൊലീസ് അക്രമം നോക്കിനിന്നെന്നും ആരോപിച്ചാണ് പ്രതിഷേധം. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നാണാവശ്യം. ഓക്സ്ഫോര്‍ട് തുടങ്ങി അന്താരാഷ്ട്ര സര്‍വകാലശാലകളിലും പ്രതിഷേധം നടന്നു.
അക്രമത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്ക്കൊണ്ട് അലിഗഢ് സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല, പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ജാദവ്പുര്‍ സര്‍വകലാശാല, കൊല്‍ക്കത്ത സര്‍വകലാശാല തുടങ്ങിയ വിരവധി ക്യാമ്പസുകളിലും നഗരങ്ങളിലുമായാണ് വിദ്യാര്‍ഥികള്‍ അര്‍ദ്ധരാത്രിയില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ചത്.
അതേസമയം ജെഎന്‍യുവില്‍ ഇന്നലെ നടന്ന ആസൂത്രിതമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. പുറത്തിനിന്നുള്ള ഗുണ്ടകളെ ജെഎന്‍യുവിലേക്ക് എത്തിച്ചാതായുള്ള തെളിവുകളാണ് പുറത്തായത്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതായാണ് വിവരം. അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.
അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. 50ഓളം അക്രമികള്‍ സര്‍വ്വകലാശാലയ്ക്ക് അകത്ത് റോന്ത് ചുറ്റുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു. അക്രമം നടന്ന സമയത്ത് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫാക്കിയിരുന്നു.
്അതേസമയം അക്രമം നടന്ന ജെഎന്‍യു സന്ദര്‍ശിക്കാനെത്തിയ സ്വരാജ് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവിനെ ജെ.എന്‍യുവിന് പുറത്ത് മര്‍ദിച്ചതും വിവാദമാകുന്നുണ്ട്. പൊലീസ് നോക്കി നില്‍ക്കെ യാതൊരു രീതിയിലുള്ള പ്രകോപനവും ഇല്ലാതെയാണ് യോഗേന്ദ്ര യാദവിനെതിരെ കാവി ഭീകരര്‍ അക്രമം അഴിച്ചുവിട്ടത്.
പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഇരുമ്പു ദണ്ഡും മറ്റു മാരകായുധങ്ങളുമായി വനിത ഹോസ്റ്റലിലടക്കം അതിക്രമിച്ച കടന്ന ആക്രമികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു.
ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ ക്രൂര മര്‍ദ്ദനമാണുണ്ടായത്. മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ ഘോഷ് പറഞ്ഞു. സംസാരിക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ തലയില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന നിലയിലാണ് യുവതി. ഡല്‍ഹി പോലീസ് കാമ്പസിനുള്ളിലുണ്ടായിരിക്കെയാണ് യൂണിയന് നേതാവ് കാവി ഭീകരലാല്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഐഷിയെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.