പുരയിടത്തിലെത്തിയ രാജവെമ്പാലയെ കുളിപ്പിച്ച് യുവാവ്; വീഡിയോ വൈറല്‍

Chicku Irshad

അഗോള താപനം മൂലം വംശനാശം നേരിടുന്ന വിഷപാമ്പുകളില്‍ പ്രധാനിയാണ് പാമ്പുകളിലെ രാജാവായ രാജവെമ്പാല. എന്നാല്‍ അതികരിച്ച ചൂടില്‍ തളര്‍ന്ന രാജവെമ്പാല ഈര്‍പ്പം തേയി പുരയിടത്തിലെത്തിയപ്പോള്‍ അതിനെ ബക്കറ്റ് വെള്ളത്തില്‍ യുവാവ് കുളിപ്പിക്കുന്ന ദൃശ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

യുവാവ് ഭീമന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവച്ച വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്്. പുരയിടത്തിലെത്തിയ കിങ് കോബ്രയുടെ തലയിലേക്ക് ബക്കറ്റില്‍ നിന്നും വെള്ളമൊഴിച്ചു കുളിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാമ്പിന്റെ തലയിലൂടെ ഒരണ്ട് തവണയാണ് യുവാവ് പാമ്പിന്റെ വെള്ളമൊഴിക്കുന്നത്. പിന്നാലെ പാമ്പിനെ യുവാവ് തൊടുന്നതും കാണാം. അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇതുപോലുള്ള പ്രവര്‍ത്തികള്‍ക്ക് മുതിരരുത് എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്. അതേസമയം, സുശാന്ത നന്ദ പങ്കുവച്ച വീഡിയോയില്‍ സംഭവം എവിടെനിന്നാണെന്നും യുവാവ് ആരാണന്നും വ്യക്തമല്ലായിരുന്നു.

https://twitter.com/susantananda3/status/1264562592833507328

എന്നാല്‍, സംഭവം നടന്നത് പാലക്കാട് നെല്ലിയാംമ്പതിയിലാണെന്നും രാജവെമ്പാലെ കുളിപ്പിച്ചത് ജൂനിയര്‍ വാവ സുരേഷ് എന്നറിയപ്പെടുന്ന മുഹമ്മദാലി ആണെന്നും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മനസിലാക്കാനായി. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുള്ള മുഹമ്മദാലി പിടിച്ച പാമ്പിനെ കാട്ടില്‍ വിട്ടതായാണ് അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വീഡിയോയില്‍ വ്യക്തമാവുന്നത്.

ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത ചൂടില്‍ തൊലിയിലെ ആര്‍ദ്രത നഷ്ടപടെുന്ന പാമ്പുകള്‍ ഈര്‍പ്പം തേടിയിറങ്ങുക പതിവാണ്. ഈ സമയത്ത് വെള്ളമൊ നീരാടലോ ഏതൊരു ജീവിയെ പോലെയും പാമ്പുകള്‍ ആസ്വദിക്കുന്നതായാണ് രാജവെമ്പാലയുടെ ബക്കറ്റ് കുളി കാണിച്ചുതരുന്നത്.