ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് വനേസയും ട്രംപ് ജൂനിയറും വിരാമമിടുന്നത്. എന്നാല്‍, വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇരുവരും പരസ്പര സമ്മത ഉടമ്പടി കോടതിയില്‍ നല്‍കിയിട്ടുണ്ട്. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നുവെന്നാണ് ദമ്പതികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ സമര്‍പ്പിച്ചു. വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

SHARE