കോവിഡ്: ജൂലൈ 25 മുതല്‍ ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതല്‍ ഒമാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗണ്‍ നിലവിലുണ്ടാകും. രണ്ടാഴ്ച നീളുന്ന ലോക്ഡൗണ്‍ കാലയളവില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. പൊതുസ്ഥലങ്ങളും കടകളും ഇക്കാലയളവില്‍ അടച്ചിടാനും തീരുമാനിച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പ്രത്യേകിച്ച് ബലിപെരുന്നാള്‍ പ്രാര്‍ഥനകള്‍, പരമ്പരാഗത ഈദ് വിപണികള്‍, പെരുന്നാള്‍ സന്ദര്‍ശനങ്ങളും പാടില്ലെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു.

SHARE