ജുബൈലില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി

ജുബൈല്‍: കോഴിക്കോട് സ്വദേശി കൊയിലാണ്ടി തൊട്ടോളി പുതിയപുരയില്‍ ഹസ്സന്‍കുട്ടി (70) സൗദി അറേബ്യയില്‍ (ജുബൈല്‍) വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. സന്ദര്‍ശക വിസയില്‍ മാസങ്ങളായി കുടുംബസമേതം മകളുടെ കൂടെയായിരുന്നു താമസം. ജുബൈല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ അധ്യാപിക ആയിശ, സഹീര്‍ (ദുബായ്), നവാസ് (ബഹ്‌റൈന്‍) എന്നിവര്‍ മക്കളാണ്. പട്ടുതെരുവ് തുപ്പട്ടി വീട്ടില്‍ സൈനബിയാണ് ഭാര്യ. ജുബൈല്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകന്‍ പി.എന്‍.എം നിഹാന്‍, വാണിശ്ശേരി പര്‍വീന്‍, ഒറ്റിയില്‍ കദീജ എന്നിവര്‍ മരുമക്കളാണ്.

SHARE