ജുബൈലില്‍ കോഴിക്കോട് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

ജുബൈല്‍ : കോഴിക്കോട് മണ്ണൂര്‍ സ്വദേശി പാലക്കോട് അബ്ദുല്‍ അസീസ് (53) കോവിഡ് ബാധയേറ്റ് മരിച്ചു. ഒരാഴ്ച്ചയായി ജുബൈല്‍ മൗവാസാത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.ജുബൈലില്‍ അബൂ ദാവൂദ് കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.25 വര്‍ഷത്തോളമായി സൗദിയില്‍ ജുബൈലില്‍ ജോലി ചെയ്തു വരികയായിരുന്നു.ഭാര്യയും,മകളും ഇപ്പോഴും ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജുബൈല്‍ ഘടകം വൈസ് പ്രസിഡന്റ് ,നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം അസുഖം ബാധിക്കുന്ന മുന്‍പ് വരെ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഭാര്യ : ജുബീന,പിതാവ് : പരേതനായ സിയാലി കോയ ,മാതാവ്: പരേതയായ മറിയ കുട്ടി,
മക്കള്‍ : സന മറിയം (ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി),മുഹമ്മദ് റസീന്‍ (എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥി ചെന്നൈ),സഹോദരങ്ങള്‍ : മുഹമ്മദ് ബാവ,അബ്ദുല്‍ ലത്തീഫ്,അബ്ദുല്‍ റസാഖ്,ബഷീര്‍ അഹ്മദ്,അബ്ദുല്‍ ഹമീദ് , മുഹമ്മദ് ശരീഫ് (ജുബൈല്‍),ബീ ഫാത്തിമ,ആമിന,സലീന.

SHARE