ചാനല്‍ ചര്‍ച്ചക്കിടെ ഇ.ടിയോട് പാക്കിസ്താന്‍ ലീഗിന്റെ ആളാണോന്ന് ജെ.ആര്‍ പത്മകുമാര്‍; ചുട്ടമറുപടി നല്‍കി ഷാനിയും വിഷ്ണുനാഥും

പൗരത്വഭേദഗതി ബില്ലിനോടനുബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ ആക്ഷേപിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് ജെആര്‍ പത്മകുമാറിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക ഷാനിയും പിസി വിഷ്ണുനാഥും. ചര്‍ച്ചക്കിടെ ഇടിയോടായിരുന്നു പത്മകുമാറിന്റെ ചോദ്യം. ഇതോടെ അവതാരകയായ ഷാനി പ്രഭാകര്‍ ഇടപെടുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോട് ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന നിലപാട് ഷാനി എടുത്തതോടെ പത്മകുമാര്‍ വെട്ടിലായി. തുടര്‍ന്ന് സംഭവത്തില്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് പിസി വിഷ്ണുനാഥും ആവശ്യപ്പെടുകയായിരുന്നു. ചര്‍ച്ചയുടെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിലും പത്മകുമാറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയായിരുന്നു.

വീഡിയോ കാണാം: