ആ നന്മയ്ക്ക് ജോയ് ആലുക്കാസിന്റെ സ്‌നേഹസമ്മാനം; സുപ്രിയയ്ക്ക് വീടു നിര്‍മിച്ചു നല്‍കും

എറണാകുളം: തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ആരും സഹായിക്കാനില്ലാതെ നിന്ന വൃദ്ധനെ ബസ്സില്‍ കയറ്റി വിട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായ സുപ്രിയയ്ക്ക് ജോയ് ആലുക്കാസിന്റെ ആദരം. വീടില്ലാത്ത സുപ്രിയയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനാണ് ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ തീരുമാനം. ജോയ് ആലുക്കാസും കുടുംബവും നേരിട്ടെത്തി സുപ്രിയക്കായി ഒരു അനുമോദനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു.

ചടങ്ങില്‍ വച്ച് സുപ്രിയയ്ക്കായി ഒരു സര്‍പ്രൈസ് ഉണ്ടെന്ന് ജോയ് ആലുക്കാസ് പറഞ്ഞിരുന്നു. എന്നാല്‍ അത് ഇത്ര വലിയ സര്‍പ്രൈസാകുമെന്ന് കരുതിയില്ലെന്ന് സുപ്രിയ പറയുന്നു. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ കൈയടികളുടെ നടുവിലൂടെയായിരുന്നു കഴിഞ്ഞ ദിവസം സുപ്രിയയെ സ്വീകരിച്ചത്. ‘മനസ്സിലെ ഈ നന്മ ഒരിക്കലും കളയരുത്, ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകണമെന്ന ഉപദേശമാണ് ചടങ്ങില്‍ വെച്ച് ജോയി സാര്‍ തനിക്ക് നല്‍കിത്’- അവര്‍ പറഞ്ഞു.

Posted by Rajesh Jayan Pathanamthitta on Tuesday, July 7, 2020

മൂന്ന് വര്‍ഷമായി തിരുവല്ല ജോളി സില്‍ക്സിലെ ജീവനക്കാരിയാണ് സുപ്രിയ. ഭര്‍ത്താവ് അനൂപും രണ്ട് മക്കളും അടങ്ങുന്നതാണ് സുപ്രിയയുടെ കുടുംബം.

SHARE