കര്‍ണ്ണാടക പൊലീസ് പെരുമാറിയത് ആര്‍എസ്എസ് നേതാക്കളെപ്പോലെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകര്‍

കോഴിക്കോട്: കര്‍ണ്ണാടക പൊലീസ് പെരുമാറിയത് ആര്‍എസ്എസ് നേതാക്കളെപ്പോലെയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകര്‍. ഇന്നലെ മാംഗളൂരുവില്‍ നിന്നും അറസ്റ്റിലായ പത്തോളം മാധ്യമ പ്രവര്‍ത്തകരാണ് കര്‍ണ്ണാടക പോലീസിന്റെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രതിഷേധത്തിലേക്ക് വെടിവെച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബിനോട് പൊലീസ് മുഴുവന്‍ പേര് ചോദിച്ചിരുന്നു. മുജീബ് ചെറിയാമ്പുരം എന്ന പേരു പറഞ്ഞു. ചെറിയാമ്പുരം അവന്റെ വീട്ടുപേരാണ്. ങൗഷലലയ ഇവലൃശമി എന്നാണ് കര്‍ണ്ണാടക പൊലീസ് മനസ്സിലാക്കിയത്. മുജീബ് ക്രിസ്ത്യന്‍, മുസ്ലീം മിക്‌സ് ആണോ എന്നായിരുന്നു പൊലീസുകാര്‍ക്ക് അറിയേണ്ടത്!
മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമറിന്റെ ക്യാമറാമാന്റ പേര് അനീഷ് എന്ന് പറഞ്ഞപ്പോള്‍ ‘നിങ്ങള്‍ ഒന്നിച്ച് എങ്ങനെ ജോലി ചെയ്യുന്നു?” എന്നായിരുന്നുവത്രേ പൊലീസിന് സംശയം. പിന്നീട് പൊലീസ് ഭക്ഷണം നല്‍കിയപ്പോള്‍ ഒരേ പാത്രത്തില്‍ നിന്ന് ഒരുമിച്ച് കഴിച്ചായിരുന്നു ഇതിനോട് മറുപടെ പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ട്വന്റിഫോറിലെ ആനന്ദ് കൊട്ടില,രഞ്ജിത് മഞ്ഞപ്പാടി,ഏഷ്യാനെറ്റ് ന്യൂസിലെ മുജീബ്, മീഡിയാവണ്ണിലെ ഷെബീര്‍, ന്യൂസ് 18ന്റെ സുമേഷ് തുടങ്ങി പത്തിലേറെ മലയാള മാധ്യമപ്രവര്‍ത്തകരെയാണ് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. അവരൊക്കെ ഫേക് ജേര്‍ണലിസ്റ്റുകളാണെന്ന് കര്‍ണാടകത്തിലെ ന്യൂസ് ചാനലായ ന്യൂസ് നയന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ചതോടെ ചാനല്‍ വാര്‍ത്ത പിന്‍വലിച്ചുവെങ്കിലും സമാന രീതിയില്‍ വാര്‍ത്ത നല്‍കിയ ജനം ടിവി പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ വളരെ ശക്തമായ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്.

SHARE