മാധ്യമപ്രവര്‍ത്തകനെ മക്കളുടെ മുന്നിലിട്ട് വെടിവെച്ചു; ഗുരുതരാവസ്ഥയില്‍

ഗാസിയാബാദ്: ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ചിട്ടു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പെണ്‍മക്കളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിക്രം ജോഷി എന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണവും വെടിവെപ്പും നടന്നത്. തലക്ക് വെടിയേറ്റ വിക്രം ജോഷിയെ അതീവ ഗുരുതരാവസ്ഥയില്‍ ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രധാനപ്രതിയടക്കം അക്രമം നടത്തിയ അഞ്ചു പേരേയും അറസ്റ്റ് ചെയിതിട്ടുണ്ടെന്നും ഇവര്‍ ജോഷിയുടെ കുടുംബത്തിന് അറിയാവുന്നവരാണെന്നും പോലീസ് അറിയിച്ചു. ഗാസിയാബാദിലെ വിജയ് നഗര്‍ റോഡില്‍വെച്ചാണ് ആക്രമണം നടന്നത്. ഓടിക്കൊണ്ടിരുന്ന ബൈക്കിനെ ഒരു സംഘം വളഞ്ഞിട്ട് തടയുകയും അക്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്.

പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിനായി പെണ്‍കുട്ടികള്‍ വാഹനങ്ങള്‍ക്ക് മുന്നില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതായും ദൃശ്യത്തിലുണ്ട്.

SHARE