പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്ന് വിചാരിച്ചു; ചാക്കോക്ക് ശിക്ഷ കിട്ടാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും കെവിന്റെ പിതാവ് ജോസഫ്

കോട്ടയം: കെവിന്‍ വധക്കേസില്‍ പ്രധാനപ്പെട്ട പ്രതികള്‍ക്കെങ്കിലും വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെന്ന് കെവിന്റെ പിതാവ് ജോസഫ്. എല്ലാ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. കോടതിവിധി പ്രകാരം 30 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും. എങ്കിലും താന്‍ പൂര്‍ണതൃപ്തനല്ലെന്നും ചാക്കോയെ കൂടി ശിക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചാക്കോയെ വെറുതെ വിടാന്‍ പറ്റില്ല. ചാക്കോക്ക് ശിക്ഷ കിട്ടാന്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ജോസഫ് പറഞ്ഞു. ചാക്കോയടക്കം നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു.

കേസന്വേഷണത്തില്‍ എസ്പിയായിരുന്ന ഹരിശങ്കറും ഡിവൈഎസ്പിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍മാരും വലിയ സഹകരണമാണ് നല്‍കിയത്. അവരോട് നന്ദി പറയുന്നുവെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. വിധിയില്‍ പൂര്‍ണതൃപ്തനാണെന്ന് കെവിന്റെ ബന്ധുവും സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ അനീഷ് പ്രതികരിച്ചു.

SHARE