ഭാര്യ നിഷയുടെ പരാമര്‍ശം വിവാദമാക്കാനില്ലെന്ന് ജോസ് കെ മാണി എം.പി

കോട്ടയം: രാഷ്ട്രീയ നേതാവിന്റെ മകനെതിരെ തന്റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എം.പി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. കൂടുതല്‍ വിവാദത്തിനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ആരോപിതന്റെ പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. എന്തായാലും വിഷയത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ട്രെയിന്‍ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. സംഭവം വിവാദമായതോടെ വനിതാ കമ്മീഷനും രംഗത്തെത്തി. നിഷ പേര് വെളിപ്പെടുത്തുകയാണെങ്കില്‍ കേസെടുക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു.

SHARE